വിനായകാഷ്ടകം

(ശ്രീനാരായണഗുരു)

1
നമദ്ദേവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേ ऽ ഭീഷ്ടസന്ദം.

2
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം.
സമസ്‌താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.

3
ഗളദ്ദാനമാലം ചലദ്‌ഭോഗിമാലം
ഗളാമ്ഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്‌ഡറഫാലം ഭജേ ലോകമൂലം.

4
ഉരസ്‌താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം.

5
കരാരൂഢമോക്ഷം വിപദ്‌ഭങ്‌ഗദക്ഷം
ചലത്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.

6
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ചൂലപാശം ഭജേ കൃത്തപാശം.

7
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകകൈകവൃന്തം
സുമന്ദം പരന്തം ഭജേ ऽ ഹം ഭവന്തം.

8
ശിവപ്രേമപിണ്‌ഡം പരം സ്വര്‍ണ്ണവര്‍ണ്ണം
ലസദ്ദന്തഖണ്‌ഡം സദാനന്ദപൂര്‍ണ്ണം
വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്‌ഡം
ചലശാരുശുണ്‌ഡം ഭജേ ദന്തിതുണ്ഡം.

2 comments:

  തത്തമ്മ

Sunday, November 26, 2006 1:48:00 PM

ശ്രീനാരായണഗുരുവിന്റെ ‘വിനായകാഷ്ടകം’

  ഇന്‍ഡ്യാഹെറിറ്റേജ്‌

Monday, July 14, 2008 7:20:00 AM

തത്തമ്മയില്‍ വന്ന ഗണേശസ്തുതി ചെറുതായി ഒരീണമിട്ടു കൊണ്ടു നടക്കുയായിരുന്നു.
അത്‌ റെകോര്‍ഡ്‌ ചെയ്യാന്‍ സൗകര്യം കിട്ടിയില്ല. അപ്പൊഴാണ്‌ മൂത്ത മകന്‍ ഒരു ദിവസത്തേക്ക്‌ എത്തിയത്‌.

കീബോര്‍ഡ്‌ നേരെ അവനെ ഏല്‍പിച്ചു. ഈണം ഇതാണെന്നു പറഞ്ഞുകൊടുത്തു. മൊത്തം രണ്ടു മണിക്കൂര്‍ കൊണ്ടൊപ്പിച്ചെടുത്തു. പശ്ചാത്തലമൊക്കെ അവന്റെ യുക്തിക്കു വിട്ടുകൊടുത്തു.

അത്‌ ഇവിടെ കേള്‍ക്കാം