നവമഞ്ജരി

(ശ്രീനാരായണഗുരു)


ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍
നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ

1
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ!

2
രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍
തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ!

3
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു.

4
ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ.

5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ.

6
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ.

7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ്.

8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ!

9
രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍

4 comments:

  തത്തമ്മ

Sunday, November 26, 2006 1:57:00 PM

"നവമഞ്ജരി"

  Ambi

Sunday, November 26, 2006 8:28:00 PM

തത്തമ്മയുടെ എല്ലാ പോസ്റ്റു ഞാന്‍ പകര്‍ത്തി വയ്ക്കുന്നു.

പുസ്തകങ്ങളൊന്നും കൊണ്ട് വരാന്‍ പറ്റിയില്ല എന്നുള്ള വിഷമം ഇത്തരം സംരംഭങ്ങള്‍ ഇല്ലാതേയാക്കുന്നു.ഇതില്‍ കൂടാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമവുമാകുന്നു.
അടുത്ത മാസം പുസ്തകങ്ങളുടെ പാഴ്സല്‍ ഇങ്ങെത്തും.അപ്പോല്‍ ഞാനും കൂടാം. അതുവരെ ഇതിനൊക്കെ മനസ്സീന്നു വരുന്ന നന്ദി.

  Ambi

Thursday, November 30, 2006 7:14:00 PM

തത്തമ്മയ്ക്ക്
ഗുരുദേവ കൃതികള്‍ പലയിടത്തായി ചിതറിക്കിടക്കേണ്ടാ എന്നു വച്ച് ഇവിടെ കമന്റുന്നു
ദയവായി തെറ്റുതിരുത്തുക..

പുസ്തകം നോക്കിയല്ല http://www.musicindiaonline.com/music/devotional/s/album.522/language.13/
ഈ ലിങ്കില്‍നിന്നുള്ള പാട്ടു കേട്ടാണ്‍ ടയിപ്പ് ചെയ്തതെന്നതിനാല്‍ തെറ്റിനുള്ള സാധ്യത വളരെ കൂടുതല്‍
--------------------------------
ദൈവദശകം
--------------------------------

ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കൊരാവി തന്‍ തോണി നിന്‍ പദം
ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളോടുങ്ങിയാല്‍
നിന്നിടും ദൃക്ക് പോലുള്ളം നിന്‍ നീല സ്പന്ദമാകണം

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും നീയും എന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെനീക്കി സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങള്‍ അങ്ങു ഭഗവാനേ ജയിയ്ക്കുക

ജയിയ്ക്കുക മഹാദേവാ ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദാ ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

++++++++++++++++++++++++++++++++++++

ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം

നര ജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താന്‍ എന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നുപണ്ടു പരാശരമഹാമുനി പിറന്നൂ
പിറന്നൂ മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍
----------------------------
qw_er_ty

  തത്തമ്മ

Wednesday, December 06, 2006 4:35:00 PM

ദൈവദശകം പോസ്റ്റ്ചെയ്തിട്ടുണ്ട്. ഈ കൃതി പെട്ടന്നുതന്നെ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച അമ്പിക്ക് നന്ദി!