ജാതിനിര്‍ണ്ണയം

1
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ!തത്ത്വം വേത്തി കോऽപി ന.

2
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.

3
ഒരു ജാതിയില്‍ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോ-
ളൊരു ജാതിയിലുള്ളതാം.

4
നരജാതിയില്‍ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ള-
തന്തരം നരജാതിയില്‍?

5
പറച്ചിയില്‍ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി
കൈവര്‍ത്തകന്യയില്‍

6
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തി-
ലല്ലോ ഭേദമിരുന്നിടൂ.

(1914ല്‍ എഴുതിയത്. അഞ്ചു പദ്യങ്ങളിലുള്ള “ജാതിനിര്‍ണ്ണയം” കേരളത്തിന്റെ പില്‍ക്കാലസാമൂഹ്യപരിവര്‍ത്തനത്തില്‍ നിസ്സാരമല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിലെ ആറാമത്തെപദ്യം ചില പതിപ്പുകളില്‍‍ ഉണ്ടെങ്കിലും ഗുരുദേവന്‍ തന്നെ പിന്നീട് വിട്ടുകളഞ്ഞതായി കരുതുന്നു.)

7 comments:

  ഇന്‍ഡ്യാഹെറിറ്റേജ്‌

Saturday, July 12, 2008 9:16:00 AM

ആദ്യത്തെ ശ്ലോകത്തില്‍
" ന ബ്രാഹ്മണാദിരസ്ത്യേവം --" എന്നായിരിക്കുമോ?

  തത്തമ്മ

Saturday, July 12, 2008 10:15:00 AM

गवां गोत्वं यथा (तथा), मनुष्याणां मनुष्यत्वं जातिः। अस्य ब्राह्मणादिः एवं न । हा! कोऽपि तत्वं न वेत्ति !

ഇതേ അന്വയപ്രകാരം തന്നെയാണു മിക്കയിടത്തും കാണപ്പെടുന്നത്.
വിശദമായി പരിശോധിച്ചുറപ്പിക്കുവാന്‍ പ്രേരകമായതിനു നന്ദി!

  ഇന്‍ഡ്യാഹെറിറ്റേജ്‌

Saturday, July 12, 2008 5:59:00 PM

"गवां गोत्वं यथा (तथा), मनुष्याणां मनुष्यत्वं जातिः। अस्य ब्राह्मणादिः एवं न । हा! कोऽपि तत्वं न वेत्ति !"
എനിക്ക്‌ മുകളിലെ കമന്റിലെ ആദ്യത്തെ വരി lllllllll ഇങ്ങനെ ആണ്‌ വായിക്കുവാന്‍ സാധിക്കുന്നത്‌
അതെന്താണ്‌?

  തത്തമ്മ

Saturday, July 12, 2008 8:51:00 PM

“ഗവാം ഗോത്വം യഥാ (തഥാ), മനുഷ്യാണാം (കേവലം) മനുഷ്യത്വം (ഏവ) ജാതിഃ. (പശുക്കള്‍ക്ക് പശുത്വം എന്നതുപോലെ, മനുഷ്യന് മനുഷ്യന്‍ എന്നതുമാത്രമാണ് കേവലമായ ജാതി.)
അസ്യ ബ്രാഹ്മണാദിഃ ഏവം ന. (അതിന് ബ്രാഹ്മണന്‍ എന്നിത്യാദി ഒന്നും ഇല്ല.)
ഹാ! കോऽപി (ഏതദ്) തത്ത്വം ന വേത്തി!“
(കഷ്ടം! ആരും ഈ തത്ത്വം അറിയുന്നില്ല!)


തക്കതായ യുണികോഡ് ദേവനാഗരി ലിപിയില്ലാഞ്ഞതിനാലാണ് വായിക്കാവാതെ പോയത്.
ഇവിടെ ചെന്നാല്‍ ദേവനാഗരി ലിപികളുടെ ഒരു സദ്യ തന്നെ ഉണ്ട്! കൂട്ടത്തില്‍ ഏറ്റവും നല്ലത് ഇവിടെ നിന്നും പേര്‍ത്തെടുക്കാവുന്ന ‘ചന്ദസ്’, ‘സാന്‍സ്ക്രിട്ട്2003’, എന്നിവയാണ്. വേദഭാഷയിലെ ഉദാത്തം, അനുദാത്തം, സ്വരിതം എന്നിവയടക്കം എല്ലാ ലിപിവൈവിദ്ധ്യങ്ങളും ലഭിയ്ക്കും അവയില്‍.

  ഇന്‍ഡ്യാഹെറിറ്റേജ്‌

Saturday, July 12, 2008 11:17:00 PM

"ന ബ്രാഹ്മണാദിര സി സ്യൈവം" then one letter'സി' is extra here ? and 'സ്ത്യേ' has to be placed there

  തത്തമ്മ

Saturday, July 12, 2008 11:41:00 PM

അങ്ങു ചൂണ്ടിക്കാണിക്കുന്നത് തികച്ചും ശരിയാണു്. ഇടയ്ക്ക് ഒരു ‘സി’ അനാഥമായിക്കിടക്കുന്നത് എത്രയോ‍ വായിച്ചുനോക്കിയിട്ടും ഈ ആങ്കാരതിമിരചക്ഷുസ്സ് കണ്ടില്ല!
ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. ‘അസ്തി’ എന്നു് ഇടയില്‍ ചേര്‍ത്തിട്ടുമുണ്ട്.

ഗുരുസ്ഥാനീയര്‍ ഇത്രമേല്‍ സൂക്ഷ്മമായി ഈ വരികളിലൂടെ വായിച്ചുപോകുന്നുണ്ട് എന്നതുതന്നെ എന്റെ എളിയ പരിശ്രമങ്ങള്‍ക്കു ലഭിക്കുന്ന മഹാപാരിതോഷികം!

  ഇന്‍ഡ്യാഹെറിറ്റേജ്‌

Sunday, July 13, 2008 8:33:00 AM

I think that 'സ്യൈ' is now an extra letter pl delete that also so that the text becomes
ന ബ്രാഹ്മണാദിരസ്ത്യേവം
regards